ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിന്നാലെ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് വാക്സിനേഷന് പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. ചെന്നൈ കാവേരി ആശുപത്രിയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പദ്ധതി ഉദ്ഘാടനം ചെയ്തു. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
സൗജന്യ വാക്സിനൊപ്പം പണം നൽകിയുള്ള വാക്സിൻ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളിൽ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക.
2.20 കോടി രൂപ സംഭാവന നൽകിയതിനുപുറമെ മറ്റു കമ്പനികളും ഫണ്ട് കൈമാറിയിരുന്നു. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ.