തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബിജെപി പ്രവര്ത്തകന് ഉള്‍പ്പടെ മൂന്ന് പേര് പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ജിത്തു ബിജെപി പ്രവര്‍ത്തകനാണ്.
ജിത്തു ബൈക്കില്‍ നിന്ന് വീണ് ചികിത്സ തേടിയപ്പോഴാണ് കള്ളനോട്ട് പിടിച്ചത്. തുടര്‍ന്ന് ജിത്തുവിനെക്കൂടാതെ മറ്റ് രണ്ടുപേരെക്കൂടി പിടികൂടുകയായിരുന്നു.
1,65,000 രൂപയുടെ കള്ളനോട്ടാണ് ഇവരുടെ കൈയില്‍നിന്നും പിടികൂടിയത്. സംസ്ഥാനത്തിന് പുറത്ത് അച്ചടിച്ച നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.