മുംബൈ: ഇന്ന് നേട്ടമുണ്ടാക്കി ഓഹരി വിപണി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്സ് 209.36 പോയന്റ് നേട്ടത്തിൽ 52,653.07ലും നിഫ്റ്റി 69.10 പോയന്റ് ഉയർന്ന് 15,778.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണിയിലെ വില്പന സമ്മർദത്തിന് അറുതിവന്നതാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. മറ്റ് ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കി.
ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഐടിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.