ന്യൂഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ പകുതിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍നിന്നാണ്. ബുധനാഴ്ച 22,056 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 640 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 131 മരണം കേരളത്തില്‍നിന്നുള്ളതാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,22,662 ആയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര് കൂടി രോഗമുക്തി നേടുകയും ചെയ്തു.നിലവില്‍ രാജ്യത്ത് 4,03,840 സജീവ കേസുകളാണുള്ളത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. 77-ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 97.38 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.