തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും കൊവിഡ് മൂലമുള്ള ഈ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എം പിമാരും പ്രത്യേക പാക്കേജിനായി കേന്ദ്രത്തിൽ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനം പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ല. പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി സഭയെ അറിയിച്ചു