കൊച്ചി: സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സർവ്വകലാശാല നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു നടപടി. ഇനിയുള്ള പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താൻ കോടതി സർവ്വകലാശാലയ്ക്ക് അനുമതി നൽകിയിരുന്നു. കോടതി വിധിയെ തുടർന്ന് ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സർവ്വകലാശാല അറിയിച്ചു.