പിതാവ് എംസി ജേക്കബിന് നേരെ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ വധശ്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. 1997ല്‍ വാഹനത്തില്‍ നിന്ന് ഇറക്കി 70 വെട്ടാണ് പിതാവിനെ എതിരാളികള്‍ വെട്ടിയതെന്ന് ഒരു അഭിമുഖത്തില്‍ സാബു പറഞ്ഞു2001ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായ ദിവസം 200ലേറെ രാഷ്ട്രീയക്കാര്‍ തന്റെ ഫാക്ടറി ആക്രമിക്കുകയും അഞ്ച് വാഹനങ്ങള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തെന്ന് സാബു വെളിപ്പെടുത്തി. രാഷ്ട്രീയത്തിന്റെ മറവില്‍ എതിരാളികള്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണെന്നും സാബു ആരോപിച്ചു.
”കിറ്റെക്സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രാഷ്ട്രീയത്തിന്റെ മറവില്‍ ഇവര്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണ്. 1975 മുതല്‍ പലവര്‍ഷങ്ങളിലും പ്രതിഷേധമുണ്ടായി. 97ല്‍ എന്റെ അച്ഛനെ നടുറോഡില്‍ വണ്ടിയില്‍ നിന്നിറക്കി ഇവര്‍ 70 വെട്ടാണ് വെട്ടിയത്. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. 2001ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി 200ലേറെ രാഷ്ട്രീയക്കാര്‍ ഫാക്ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്ത്രീകളുടെ ഹോസ്റ്റലിന്റെ ചില്ലുകള്‍ തകര്‍ത്തു. രണ്ടര മണിക്കൂര്‍ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്.കിറ്റെക്സിന് നേരെയുണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥരാഷ്ട്രീയ അക്രമങ്ങളാണെന്നും സാബു പറഞ്ഞു. മുന്‍കാലങ്ങളില്‍ വലിയ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം നന്നാകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് പിടിച്ചുനിന്നത്. നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനം വൈകാരികമല്ല. ആലോചിച്ചെടുത്തതാണെന്നും” സാബു പറഞ്ഞു.