കോട്ടയം; കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. ചങ്ങനാശ്ശേരി പാലത്ര ബൈപാസിന് സമീപം മോർക്കുളങ്ങരയിൽ വൈകിട്ടോടെയാണ് അപകടം. ചങ്ങനാശ്ശേരി പുഴവാത് സ്വദേശി മുരുകൻ ആചാരി, സേതുനാഥ് നടേശൻ, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്.
ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സേതുനാഥ് ഓടിച്ച യൂണികോൺ ബൈക്കിന് പിന്നിൽ ശരത് ഓടിച്ച ഡ്യൂക്ക് ഇടിക്കുകയായിരുന്നു.മുരുകൻ ആചാരിയും സേതുനാഥും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശരത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചങ്ങനാശ്ശേരി പോലീസ് മേല്‍നടപടി സ്വീകരിച്ചു.