തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സേ പരീക്ഷയ്ക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് 11 മുതല്‍ ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കും ഈ മാസം 31 വരെ അപേക്ഷിക്കാം.
ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ഓഗസ്റ്റ് അഞ്ച്,ആറ് തീയതികളിലാവും നടക്കുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സേ പരീക്ഷയിലെ പ്രായോഗിക പരീക്ഷകള്‍ ഓഗസ്റ്റ് ആറിന് ആരംഭിച്ച് 18 ന് പൂര്ത്തിയാക്കുമെന്നുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.