കോട്ടയം : ജില്ലയില്‍ 1067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 1061 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര് രോഗബാധിതരായി. പുതിയതായി 10687 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 487 പുരുഷന്മാരും 443 സ്ത്രീകളും 137 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 821 പേര് രോഗമുക്തരായി. 6743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 217916 പേര് കോവിഡ് ബാധിതരായി. 209126 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33883 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.