ന്യൂൂ ഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് കൈതാങ്ങായി അമേരിക്ക. 25 മില്ല്യണ്‍ യുഎസ് ഡോളര്‍ ധനസഹായം നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഇന്തോ-പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ പ്രവര്‍ത്തനം ,വിസ വിഷയത്തിലെ ഇളവുകള്‍ തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം, ഭീകരതയ്ക്ക് എതിരെ ഇരുരാജ്യങ്ങളും ഒന്നിച്ച് പോരാടുമെന്നും അഫ്ഗാന് പ്രശ്നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ അഫ്ഗാനില്‍ ജനാധിപത്യ പരിഹാരം വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.