കൊളംബോ: ക്രുനാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമുണ്ടെന്ന് സൂചന. ഇതോടെ ധവാന് ഇന്ന് കളിക്കാനായേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാരാണ് ക്രുനാല്‍ പാണ്ഡ്യയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. മനീഷ് പാണ്ഡേ, ഹര്‍ദിക് പാണ്ഡ്യ, ചഹല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ ഗൗതം, ഇഷന്‍ കിഷന്, ശിഖര്‍ ധവാന് എന്നിവരാണ് പട്ടികയിലുള്ളത്. ഇവരുടെയെല്ലാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന രണ്ട് ടി20യില്‍ നിന്നും ഈ എട്ട് താരങ്ങളെ ഒഴിവാക്കിയതായി സൂചനയുണ്ട്. എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.