കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളായ റോജി അഗസ്റ്റിനെയും സഹോദരന്മാരായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അമ്മ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. അതേസമയം, അമ്മയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് സൗകര്യമൊരുക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.