മോഹങ്ങളും സ്വപ്നങ്ങളും അടിത്തറയാക്കി ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥ. റെയ്ബാൻ ഗ്ലാസിനോട് അതിയായ മോഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ ,അതിൽനിന്നും ഉത്ഭവിക്കുന്ന രസകരമായ അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന ഒരു കോമഡി ത്രില്ലെർ സിനിമയാണ് ” ഇത് എന്റെ പുതിയ റെയ്ബാൻ ഗ്ലാസ് “.
“സ്മോക്കിങ് കിൽസ്” എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നവാഗദ സംവിധായകനായ വിഷ്ണു എസ് അമ്പാടിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും റിലീസ് ആയിരിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് വിഷ്ണു എസ് അമ്പാടി ആണ്. പ്രൊജക്റ്റ് ഡിസൈനർ -എൻ എം ബാദുഷ, സംഗീതം – പി എസ് ജയഹരി ഡി ജെ അഗ്നിവേഷ്, സിനിമാട്ടോഗ്രാഫി -നിഖിൽ എസ് പ്രവീൺ ലാൽ കണ്ണൻ, ചീഫ് അസോസിയേറ്റ് – ഉണ്ണി കെ ആർ.