ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
അമേരിക്കൻ ജിംനാസ്റ്റിക്സ് താരമാണ് സിമോണ ബൈൽസ്. വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
2016 റിയോ ഗെയിംസിൽ നാല് തവണ ഗോൾഡ് മെഡൽ നേടിയ സിമോൺ ബൈൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു.
പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചു.