കൊളംബോ: ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാസാരം മാറ്റിയത്. ആദ്യ മത്സരത്തിൽ ക്രുനാല്‍ പാണ്ഡ്യ ടീമിൽ ഉണ്ടായിരുന്നതിനാൽ മറ്റുള്ളവരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്/ അതിനാൽ തന്നെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരക്കുകയാണ്
ഇതോടെ മറ്റു ടീം അംഗങ്ങൾക്കും കോവിഡ് പരിശോധന നടത്തും. ഇന്ന് നടക്കേണ്ട മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കോവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമാവും നാളെ രണ്ടാം ടി20 നടത്താനാവുക.
ക്രൂനാലിന് കോവിഡ് പോസിറ്റീവായതോടെ രണ്ട് ടീമും ഐസൊലേഷനിലാണ്. ഇതോടെ സൂര്യകുമാര്‍ യാദവും, പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉടലെടുക്കുമോ എന്ന ചോദ്യവും ഉയരുന്നു.