തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ബുധനാഴ്ച മൂന്നുമണിക്ക് ഫലം പ്രഖ്യാപിക്കുക.
പ്രാക്ടിക്കൽ പരീക്ഷകൾ തീർന്ന് പതിനഞ്ച് ദിവസത്തിനകമാണ് പ്രഖ്യാപനം. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ് ഹയർസെക്കൻഡറി കോഴ്സുകളുടെ ഫലപ്രഖ്യാപനം.
കോവിഡിന്‍റെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തിൽ വൈകിയാണ് പരീക്ഷ ആരംഭിച്ചത്. ഇതിൻറെ മൂല്യ നിർണയവും ടാബുലേഷനും പൂർത്തിയാക്കി പരീക്ഷ ബോർഡ് യോഗം ചേർന്നു. ജൂലൈ 15നാണ് പ്രാക്ടിക്കൽ പരീക്ഷകൾ തീർന്നത്. തുടർന്ന് 15 ദിവസത്തിനകമാണ് ഫലപ്രഖ്യാപനം.