മിസോറാം-അസം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. ഇരുസംസ്ഥാനങ്ങളിലെയും ആളുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.അസമിലെ കാചർ, മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിർത്തി മേഖലയിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. അക്രമം ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയും മിസോറാം മുഖ്യമന്ത്രി സോറംതാഗ്മയും ആവശ്യപ്പെട്ടു.
മിസോറാമിലെ ഐസ്വാൾ, കോളാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചർ, ഹൈലാകൻഡി, കരീംഗഞ്ച് ജില്ലകളുമായി അതിർത്തി പങ്കിടുന്നത്. ഇവിടെ വർഷങ്ങളായി ഏറ്റുമുട്ടൽ നടക്കാറുണ്ട്. കഴിഞ്ഞ ജൂണിലും ഇവിടെ സംഘർഷം ഉണ്ടായിരുന്നു.