ടോക്യോ: ടേബിള്‍ ടെന്നീസിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പുരുഷ സിംഗിള്‍സില്‍ നിന്നും ഇന്ത്യയുടെ ശരത് കമല്‍ അജന്ത പുറത്തായി. മൂന്നാം റൗണ്ടില്‍ ചൈനയുടെ മാ ലോങ്ങിനോട് പരാജയപ്പെട്ടാണ് ശരത് കമല്‍ പുറത്തായത്. ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കാണ് മാ ലോങ്ങിന്റെ വിജയം.
കടുത്ത മത്സരം പുറത്തെടുത്താണ് ശരത് കീഴടങ്ങിയത്. ആദ്യ ഗെയിം ചൈനീസ് താരം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശരത് ലോംഗിനെ ഞെട്ടിച്ചു. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ 39-കാരന് ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമിലും എതിരാളിയെ അനായാസം ജയിക്കാന്‍ ശരത് സമ്മതിച്ചില്ല. 8-10ന് പിന്നില്‍ നിന്ന് ശേഷം ശരത് 11-11 ഒപ്പമെത്തി. പിന്നീടാണ് തോല്‍വി സമ്മതിച്ചത്. അടുത്ത രണ്ട് ഗെയിമിലും കമലിന് പിടിച്ചുനില്‍ക്കാനായില്ല.ഇതോടെ ടേബിള്‍ ടെന്നിസീസില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.