തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ ഹൗസ് സർജൻമാരുടെ സേവനം മൂലമാണ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നത്. ഇവരുടെ കാലാവധി ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. തുടർന്ന് മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. അടുത്ത ഹൗസ് സർജൻസി ബാച്ച് വരുന്നതുവരെ സേവനം തുടരാനായിരുന്നു നിർദേശം. കാലാവധി അവസാനിച്ചതോടെയാണ് സർക്കാർ നടപടി.