ടോക്യോ: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് നിരാശ. ചൊവ്വാഴ്ച രാവിലെ നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ മെഡല്‍പ്രതീക്ഷയായ സൗരഭ് ചൗധരി-മനു ഭേക്കര്‍ സഖ്യം ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായി.ആദ്യ റൗണ്ടില്‍ 582 പോയന്റുമായി ഒന്നാമതായാണ് സൗരഭ്-മനു സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്.