തിരുവനന്തപുരം;സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമുണ്ടാകില്ല. വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും വാക്സിനേഷൻ മുടങ്ങിയേക്കും. സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു.
മറ്റു ജില്ലകളിലും വാക്സിൻ സ്റ്റോക്ക് കുറവാണ്. നിലവിലെ സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് വാക്സിനേഷൻ മുടങ്ങാനാണ് സാധ്യത. എന്ന് വാക്സിൻ വരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല.