കൊച്ചി: മുളന്തുരുത്തിയിൽ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. മുളന്തുരുത്തി പെരുമ്പിള്ളി കളിക്കളം റോഡില്‍ മലേക്കുരിശിനു സമീപം ഇച്ചിരവേലില്‍ ജോജി മത്തായി (24) ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി വടിവാളുമായി എത്തിയ മൂവര്‍ സംഘം വീടിനുള്ളില്‍ കയറി ജോജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവ് മത്തായിക്കും വെട്ടേറ്റു.
ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിന് വെട്ടേറ്റ ജോജിയുടെ ജീവന് രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടനെ ബൈക്കും വടിവാളുകളും ഉപേക്ഷിച്ച് ആക്രമികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.