ചണ്ഡീഗഡ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ധ അറിയിച്ചു.
അതേസമയം, ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുക്ത്സര്‍ ഗുര്‍മീത് സിങ് പാര്‍ട്ടി വിട്ട് എ.എ.പിയില്‍ ചേര്‍ന്നു. പഞ്ചാബില്‍ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ചദ്ധ ട്വീറ്റ് ചെയ്തിരുന്നു.