ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 16 പേര്‍ക്കാണ് പുതിയ വകഭേദമായ ബി.1.621 സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വകഭേദത്തിന് വാക്സീന് ഫലപ്രദമാണോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ ആവശ്യമാണെന്നും വൈറസിന്റെ വ്യാപന ശേഷിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ഇംഗ്ലണ്ട് പബ്ലിക് ഹെല്‍ത്ത് വിഭാഗം പറഞ്ഞു.
ആഴ്ചകളായി ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വളരെ കൂടുതലാണ്. ബ്രിട്ടനില്‍ ആദ്യമായാണ് ബി.1.621 വകഭേദം സ്ഥിരീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ കൊളംബിയയില്‍ ഈ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.