തൃശൂര്‍: കോവിഡ് വാക്സിന് സ്റ്റോക്ക് തീര്‍ന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ വാക്സിനേഷന് നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതില്ല. വാക്സിന് ലഭ്യമാകുന്നമുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കി.
ജില്ലയിൽ 10,92,643 പേർ കോവിഡ് വാക്സിന്റെ ആദ്യ ഡോസും 4,74,397 പേര് രണ്ടുഡോസും എടുത്തിട്ടുണ്ട്. 1498 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2022 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്.