ടോക്കിയോ: 200 മീറ്റർ ബട്ടർഫ്ലൈയിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി നീന്തല്‍ താരം സജൻ പ്രകാശ് സെമിഫൈനൽ കാണാതെ പുറത്തായി. ഹീറ്റ്സിൽ ഒരു മിനിറ്റ് 57.22 സെക്കന്റിൽ നീന്തിയെത്തിയെങ്കിലും 24-ാം സ്ഥാനത്ത് എത്താനെ സജനായുള്ളു.
ദേശീയ റിക്കോർഡ് പ്രകടനത്തിനൊപ്പം എത്താൻ സജന് കഴിഞ്ഞില്ല. രണ്ടാം ഹീറ്റ്സിലാണ് താരം മത്സരിച്ചത്. ആകെ 16 പേരാണ് സെമിയിലേക്ക് യോഗ്യത നേടുന്നത്.
നേരത്തെ ഇന്ത്യന്‍ താരങ്ങളായ മാനാ പട്ടേലും ശ്രീഹരി നടരാജും ഹീറ്റ്സില്‍ പുറത്തായിരുന്നു. ഇരുവര്‍ക്കും വ്യക്തിഗത മികവ് പുറത്തെടുക്കാനായില്ല. 100 മീറ്റര്‍ ബാക്ക്സ്ട്രോക്കിലാണ് മാനായും ശ്രീഹരിയും മത്സരിച്ചത്.