നന്ദു സ്റ്റൈലിഷാണ്, മാസാണ്, വൈറലാണ്; ആരാധകരെ ഞെട്ടിച്ച മേക്കോവർ

മലയാളികളുടെ പ്രിയതാരമായ നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദുവിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോൾ വൈറൽ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ന്യൂജെൻ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് നന്ദു ചിത്രങ്ങളിൽ എത്തുന്നത്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ നന്ദു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു.  30 വർഷമായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനാണ് നന്ദു.

പ്രശസ്ത ക്യാമറാമാൻ മഹാദേവൻ തമ്പിയാണ് നന്ദുവിന്റെ ഈ ​ഗംഭീര മേക്കോവറിനു പിന്നിൽ. നേരത്തെ നാടോടി പെൺകുട്ടിയെയും 100 വയസുകാരിയെയും മേക്കോവർ കൊണ്ട് ഞാട്ടിച്ച വ്യക്തിയാണ് മഹാദേവൻ തമ്പി. ഈയിടെ സീറോ സൈസുകാർക്ക് മാത്രമല്ല മോഡലിംഗ് വഴങ്ങുക എന്ന കാണിച്ച ഒരു ഫോട്ടോഷൂട് കൂടി അദ്ദേഹം നടത്തി വൈറൽ ആയിരുന്നു.

മേക്കപ്പ് നരസിംഹസ്വാമി, സ്റ്റൈലിങ് ഭക്തൻ മാങ്ങാട്, കോസ്റ്റ്യൂംസ് സജാദ് പാച്ചെസ്, ആർട്ട് ബിജി ജോസെൻ. ക്രിയേറ്റിവ് ടീം സജിത് ഓർമ, വിഷ്ണു രാധ്, മാധവ് മഹാദേവ്.