പാലക്കാട് : സംസ്ഥാനത്ത് ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. നെന്മാറ തോട്ടുമുളമ്പ് സ്വദേശി കണ്ണന്‍കുട്ടിയാണ് മരിച്ചത്. 56 വയസായിരുന്നു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്നാണ് കണ്ണൻകുട്ടി ജീവനൊടുക്കിയത്.
പാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കുന്ന രണ്ടാമത്തെ കര്‍ഷകനാണിത്. പലിശ നല്കി കണ്ണന്‍കുട്ടിയുടെ കിടപ്പാടംവരെ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.