കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച വിനോദസഞ്ചാരികളില്‍ ജയ്പൂരില്‍ നിന്നുള്ള ഡോക്ടറും. മണ്ണിടിച്ചിലിനിടെ വിനോദസഞ്ചാരികളുടെ വാഹനത്തിലേക്ക് വലിയ പാറക്കല്ലുകള്‍ വന്നുപതിച്ചുണ്ടായ അപകടത്തില്‍ 9 പേരാണ് മരിച്ചത്. ‘പൗരന്മാര്ക്ക് പ്രവേശനാനുമതിയുള്ള ഇന്ത്യയുടെ അവസാന പോയിന്റ്” എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടര്‍ ദീപ ശര്‍മ മരണത്തിന് തൊട്ടുമുന്‍പ് ചിത്രം പങ്കുവെച്ചത്. സാംഗ്ലാ താഴ്വരയിലെ പാലത്തിനടുത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
അതേസമയം, അപകടത്തില്‍ മരിച്ച വിനോദസഞ്ചാരികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ജയ്റാം താക്കൂറും അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Standing at the last point of India where civilians are allowed. Beyond this point around 80 kms ahead we have border with Tibet whom china has occupied illegally. pic.twitter.com/lQX6Ma41mG
— Dr.Deepa Sharma (@deepadoc) July 25, 2021