ടോക്യോ: ഒളിമ്പിക്സ് വനിതാ വിഭാഗം ഫെന്‍സിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ. രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് താരം മേനണ് ബ്രൂണറ്റിനോട് മത്സരിച്ച് ഇന്ത്യയുടെ ഭവാനി ദേവി പുറത്തായി. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ഫെന്‍സിങ്ങില്‍ രണ്ടാം റൗണ്ടിലെത്തുന്നത്. 15-7 എന്ന സ്കോറിനാണ് ഫ്രഞ്ച് താരത്തിന്റെ വിജയം. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു ഭവാനി ദേവി. അതേസമയം, ആദ്യ റൗണ്ടില്‍ ടുണീഷ്യന്‍ താരം നദി ബെന്‍ അസീസിനെയാണ് ഭവാനി ദേവി തോല്പിച്ചത്. 15-3 എന്ന സ്കോറിനായിരുന്നു വിജയം. തമിഴ്നാട് സ്വദേശിനിണ് ഭവാനി ദേവി.