തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ നിയമസഭയില്‍ അടിന്തര പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. കേസില്‍ ബിജെപിയുമായി ഒത്തു തീര്‍പ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഒത്തുതീര്‍പ്പുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. അതേസമയം, വിഷയം കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും പ്രതിപക്ഷം അടിയന്തരമായി അവതരിപ്പിച്ചിരുന്നു. അടിയന്തരപ്രമേയ വേളയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വലിയ വാകപോര് നടന്നിരുന്നു.