തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്നുളള നിക്ഷേപകരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്ക് ഇടപെടും. ഇതിനായി പ്രത്യേക പാക്കേജ് പരിഗണനയിലുണ്ടെന്ന് കേരള ബാങ്ക് വൈസ് ചെയര്മാന് എംകെ കണ്ണന് അറിയിച്ചു. നിക്ഷേപകര്‍ ആശങ്ക പെടേണ്ടെന്നും പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ചുവര്‍ഷം എടുക്കും.
അതേസമയം, കേസിലെ പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് തൃശ്ശൂരില്‍ ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരിക്കും യോഗം ചെരുക.