കൊളംബോ: രാജ്യാന്തര ടി20യിൽ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയുടെ യുവ ഓപ്പണർ പൃഥ്വി ഷാ ആദ്യ പന്തിൽ പുറത്ത്. ശ്രീലങ്കക്കെതിരായ ഒന്നാം ടി20 പോരാട്ടത്തിലാണ് പൃഥ്വി ഗോൾഡൻ ഡക്കായി നിരാശ നൽകിയത്. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ദുഷ്മന്ത ചമീരയാണ് ഷായെ വീഴ്ത്തിയത്. വിക്കറ്റ് കീപ്പർ മിനോദ് ഭാനുക ക്യാച്ചെടുത്തു.
ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ സനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പൃഥ്വി ഷായ്ക്കു പുറമെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും ഇന്ന് അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ. ഇഷാൻ കിഷനും ടീമുലുണ്ട്.
ഏകദിന പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശിഖർ ധവാനും സംഘവും ഇന്ന് ടി20 പോരിന് ഇറങ്ങിയത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് പുരോഗമിക്കുന്നത്.