ആലുവ: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ കൂട്ടത്തല്ലിനു പിന്നാലെ ഐഎന്‍എല്‍ പിളര്‍പ്പിലേക്ക്. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സമാന്തര യോഗം വിളിച്ചു. ആലുവയിലാണ് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ യോഗം നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ കൊച്ചി തോപ്പുംപടിയിലും യോഗം നടക്കുന്നു.
അതേസമയം, കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് അബ്ദുള്‍ വഹാബ് അറിയിച്ചു. ഐ.എന്‍.എല്ലിനെ നശിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നതായി എ.പി. അബ്ദുള്‍ വഹാബ് ആരോപിച്ചു. അതിനിടെ, അബ്ദുള്‍ വഹാബിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെന്ന് ദേശീയ നേതൃത്വം അറിയിച്ചു.