മസ്കത്ത്: ഒമാനിലെ സുര്‍ വിലായത്തില്‍ കനത്ത മഴയെ തുടര്‍ന്ന് കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. തുടര്‍ച്ചയായ 10 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ദുരന്തത്തിനിരയായ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സിവില്‍ ഡിഫന്‍സിനൊപ്പം ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സ്പെഷ്യല്‍ ടാസ്ക് പൊലീസും തെരച്ചിലിനുണ്ടായിരുന്നു. ജൂലെ 16ന് ഒമാനിലെ വിവിധ ഇടങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പലയിടങ്ങളിലും വെള്ളം കയറിയത്.