വളാഞ്ചേരി: വളാഞ്ചേരി ബൈപാസിനായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളില്‍നിന്ന് വീടുകള്‍ പൊളിച്ചു നീക്കി തുടങ്ങി. ദേശീയപാത വികസനത്തിൻറെ ഭാഗമായി നഗരസഭയിലെ 31ാം വാര്‍ഡിലെ ഏഴ് വീടുകളും 26ാം വാര്‍ഡിലെ നാല് വീടുകളും പൂര്‍ണമായി പൊളിച്ചു മാറ്റേണ്ടിവരും. കാവുംപുറം പാടം വഴിയാണ് ബൈപാസ് നിര്‍മിക്കുന്നത്.
വട്ടപ്പാറ ഇറക്കത്തിലെ പള്ളിയുടെ സമീപത്തുനിന്ന് ആരംഭിക്കുന്ന ബൈപാസ് ടൗണ്‍ ഒഴിവാക്കി ഓണിയില്‍ പാലത്തിന് സമീപമാണ് വീണ്ടും നിലവിലെ ദേശീയപാതയില്‍ ചേരുക. നാല് കിലോമീറ്ററോളം വരുന്ന ബൈപാസിെന്റ ഭൂരിഭാഗവും മേല്പാലമായാണ് നിര്‍മിക്കുക. പ്രധാനമായും വയലുകളില്‍ കൂടിയാണ് ബൈപാസ് പോകുന്നതെന്നതിനാല്‍ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ എണ്ണം കുറവാണ്.
അതേസമയം ,നഷ്ടപരിഹാരം ലഭിച്ച ഉടമകളാണ് വീട് പൊളിച്ചുമാറ്റല്‍ ആരംഭിച്ചത്. വീട് നഷ്ടപ്പെടുന്നവരില്‍ ചിലര്‍ പുതിയ വീട് നിര്‍മിച്ച് അതിലേക്ക് താമസം മാറിയിട്ടുണ്ട്. അതിനിടെ , 31ാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശങ്ങളല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ലഭിച്ച തുക അപര്യാപ്തമാണെന്ന് നഗരസഭ കൗണ്‍സിലര്‍ സദാനന്ദന് കോട്ടീരി ആരോപിച്ചു.