ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ തടസ ഹര്‍ജി ഫയല്‍ചെയ്ത് സംസ്ഥാന സര്‍ക്കാര്‍.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്കിയ ഉത്തരവില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം തടസ ഹര്‍ജി നല്‍കിയത്. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം, കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് രണ്ടുകേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ടുകേസുകളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കിയെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.