അയോദ്ധ്യ ക്ഷേത്ര പരിസരത്ത് വ്യാജ ബോംബ് ഭീഷണി.പോലീസ് കൺട്രോൾ റൂം നമ്പറായ 112ൽ രാത്രി പത്ത് മണിയോടെയാണ് ഫോൺ കോൾ വന്നത്.അയോദ്ധ്യയിലെ ഹനുമാൻഗ്രാഹി ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ക്ഷേത്രത്തിലെത്തിയ പോലീസും ബോബ് സ്ക്വാഡും ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യലഹരിയിൽ ഒരാൾ വിളിച്ചതാണെന്ന് പോലീസ് കണ്ടെത്തി.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.