‘നിഴല്‍’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന ബാലതാരമാണ് ഐസിന് ഹാഷ്. പരസ്യചിത്രങ്ങളിലൂടെയാണ് ഹാഷിന്റെ തുടക്കം. രാജ്യന്തര പരസ്യ ബ്രാഡുകളായ നിഡോ, കിന്റര്‍ ജോയ്, വര്‍ണര്‍ ബ്രോസ് തുടങ്ങിയ കമ്പനികളുടെ മോഡല്‍ കൂടിയാണ് ഈ കൊച്ചു താരം.‘നിഴൽ’ എത്തും മുൻപ് തന്നെ ഇൻസ്റ്റാഗ്രാമിൽ വൻ ആരാധക പിന്തുണയാണ് താരത്തിന് ഉണ്ടായിരുന്നത്. തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുള്ള ഈ കുട്ടിത്താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് തന്റെ ആദ്യ ഹോളിവുഡ് സിനിമയുടെ വിശേഷങ്ങളാണ്.
‘നോർത്ത് ഓഫ് ദി ടെൻ’ എന്നാണ് കുട്ടിത്തരാം അഭിനയിക്കുന്ന ഹോളിവുഡ് ചിത്രത്തിന്റെ പേര്. ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്ലി ആംസ്ട്രോങ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.ചിത്രം സംവിധാനം ചെയ്യുന്നത് അമേരിക്കക്കാരനായ റെയാൻ ലാമെറാണ്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം കോമഡി സിനിമയാണ്. അബുദാബി, ചിക്കാഗോ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. അബുദാബിയിലെ ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്.
ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെ യും, അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനായ അജ്മാന് ഹാബിറ്റാറ്റ് സ്കൂളില്‍ മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ്.