മുസഫർന നഗർ:ബിഹാറിൽ കാമുകിയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം. ബിഹാറിലെ മുസഫർപുറിലാണ് ദാരുണ സംഭവം നടന്നത്.17-കാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരണപ്പെട്ടത്.
കാമുകിയുടെ സഹോദരൻ സുശാന്ത് പാണ്ഡെ സൗരഭിനെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ വീട്ടിലെത്തിയ സൗരഭിനെ സുശാന്ത് പാണ്ഡേയും മൂന്ന് ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. സൗരഭിൻ്റെ ലിംഗം സംഘം ഛേദിച്ചെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ് സൗരഭ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ സുശാന്ത് പാണ്ഡെയേയും ഇയാളുടെ മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.