കോഴിക്കോട്: കൂരാച്ചുണ്ടില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികൾ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്.
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ കോഴികൾ കൂട്ടമായി ചത്തതിനെ തുടർന്ന് ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കോഴിഫാമിലെ മുട്ടക്കോഴികളാണ് ചത്തത്. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റർ പരിധിയിലുള്ള പതിനൊന്ന് പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്.