ഡൽഹി; ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സർക്കാർ. സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ളക്സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം സീറ്റിംഗോടെ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ജൂലൈ 26 മുതല്‍ ഡെല്‍ഹി മെട്രോയ്ക്ക് പൂര്‍ണമായും പ്രവര്‍ത്തിക്കാമെന്നും ഡെല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ശനിയാഴ്ച വ്യക്തമാക്കി. അന്തര്‍സംസ്ഥാന ബസ് സര്‍വീസും അനുവദിച്ചിട്ടുണ്ട്. ഇരുന്നു യാത്രചെയ്യാൻ മാത്രമാണ് അനുമതി.