ലക്നൗ:യുപിയിൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ഉറപ്പുവരുത്താനൊരുങ്ങി യോഗി സർക്കാർ.ഈ വര്‍ഷം ആഗസ്റ്റ് 15 മുതല്‍ എല്ലാവര്ക്കും പദ്ധതിപ്രകാരം ഇന്റര്‍നെറ്റ് ലഭ്യമാക്കും. 17 മുന്‍സിപ്പല്‍ സിറ്റികളുള്‍പ്പെടെ 217 പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്, കോടതി, മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വൈഫൈ സൗകര്യം ഉറപ്പാക്കും.
ലക്നൗ, കാണ്‍പൂര്‍, ആഗ്രാ, അലിഗഢ്, വാരണാസി, പ്രയാഗ് രാജ്, ത്സാന്‍സി, ബറേലി, സഹരന്‍പൂര്‍, മൊറദാബാദ്, ഗൊരഖ്പൂര്‍, അയോധ്യാ, മീററ്റ്, ഷാജഹാന്‍പൂര്‍, ഗാസിയാബാദ്, മഥുര, ഫിറോസാബാദ് എന്നീ നഗരങ്ങള്‍ ഉള്‍പ്പെടെ 217 പ്രദേശങ്ങളാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതിക്കുകീഴില്‍ വരുക. നഗരങ്ങള്‍ക്കൊപ്പം ഗ്രാമീണ മേഖലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉറപ്പാക്കാന്‍കൂടി ലക്ഷ്യമിട്ടാണ് പദ്ധതി.