പാലക്കാട്:കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാം തുറന്നു. പരമാവധി സംഭരണ ശേഷിയായ 160 അടിയിൽ ഡാമിലെ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ഡാം തുറന്നത്. 6901.62 ഘന അടി വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. 2667.35 ഘന അടി ജലം ഷട്ടറുകളിലൂടെ പുറത്തുവിടും. പറമ്പിക്കുളം ഡാമിൽ 47.70 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 132 മില്ലിമീറ്റർ മഴയാണ് ഇന്ന് ഉച്ചവരെ ഷോളയാർ മേഖലയിൽ ഉണ്ടായത്.