ആലുവ; കനത്ത മഴ തുടരുന്നതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ആലുവ ശിവരാത്രി മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിലായി. നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെരിയാറിന്റെ തീര പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്തെ കുളിക്കടവടക്കമുള്ള കിഴക്കു ഭാഗം വെള്ളത്തിനടിയിലായി. ശിവക്ഷേത്രത്തിനകത്തെ ചുറ്റമ്പലത്തിൽ നേരത്തെ വെള്ളം കയറിയിരുന്നു. പുഴയിലെ ജല നിരപ്പുയർന്നതോടെ ക്ഷേത്രത്തിന്റെ ചുറ്റുഭാഗവും വെള്ളത്തിലായി.