ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ തോല്‍വി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യയെ തകര്‍ത്തത്. കളി തുടങ്ങി ആറാം മിനിറ്റില്‍ ഫെലിസ് ആല്‍ബേഴ്സ് ആണ് നെതര്‍ലന്‍ഡ്സിനെ മുന്നിലെത്തിച്ചത്.
പത്താം മിനിറ്റിൽ ടീം ക്യാപ്റ്റൻ റാണി രാംപാലിന്റെ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി.എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ കരുത്തരായ നെതർലാൻഡ്സിനെയാണ് കളിക്കളം കണ്ടത്. 33ാം മിനിറ്റിൽ വാൻ ഗെഫനിലൂടെ നെതർലൻഡ്സ് ലീഡ് വീണ്ടെടുക്കുയായിരുന്നു. 43, 45 മിനിറ്റുകളിൽ രണ്ടുഗോളുകൾ ഞൊടിയിടക്കുള്ളിൽ ഇന്ത്യൻ വലയിലെത്തിച്ച് ഡച്ച് പട വിജയമുറപ്പിച്ചു.