തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളിൽ കോവിഡ് പടരുന്നു.വാർഡിൽ കഴിയുന്ന 44 രോഗികൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 37 കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വാർഡുകളിലേക്കും ആളുകളുടെ തള്ളിക്കയറ്റും ഉണ്ട്, തിരക്ക് നിയന്ത്രിക്കാനായിട്ടില്ലെന്നും വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.