കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു. ഈ കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
ചികിൽസാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സർക്കിൾ ഇൻസ്പെക്ടർ പി ആർ. സന്തോഷ് പറഞ്ഞു.
അതേസമയം, അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. എറണാകുളം ജനറൽ ആശുത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.