കാസർഗോഡ്: കാസർഗോഡ് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. കസർഗോഡ് കുമ്പളയിലാണ് ദാരുണ സംഭവം ഉണ്ടായത്. സീതാംഗോളി മുഗു സ്വദേശി അബ്ദുല്ല മുസ്ല്യാറിന്റെ മകന് നിസാര്‍ (35) ആണ് മരിച്ചത്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന് റഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.